സര്‍ക്കാരില്‍ നിന്ന് പുനരധിവാസ ഫണ്ട് ലഭിച്ചില്ല; 16 കുടുംബങ്ങള്‍ ദുരിതത്തില്‍

പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കുന്നത്തുനാട് എം.എല്‍.എ

പുത്തന്‍കുരിശ്: കൊച്ചി റിഫൈനനറിയുടെ എം.എസ്.ബി.പി.പദ്ധതിക്കായി 2018ല്‍ സ്ഥലം വിട്ടുകൊടുത്ത് അതിന്റെ നിര്‍മ്മാണം പൂര്‍ത്തിക്കരിച്ചിട്ടും നാളിതുവരെയായി സ്ഥലംവിട്ടുകൊടുത്ത 16 കുടുംബങ്ങള്‍ക്ക് പുരനധിവാസതുക സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് പരാതി.

ബി.പി.സി.എല്‍ തുക സര്‍ക്കാരില്‍ കെട്ടിവച്ചിട്ടും തുക കൈമാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തതാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. താമസ സ്ഥലത്തോട് ചേര്‍ന്ന് പടുകൂറ്റന്‍ റിയാക്ടറും കാതടപ്പിക്കുന്നശബ്ദവും, അന്തിരിക്ഷമനിക്കരണവുംകൊണ്ട് വരിക്കോലി നീര്‍മ്മേല്‍ പ്രദേശം നാശത്തിന്റെ വക്കിലാണെന്ന ആക്ഷേപം ശക്തമായി.

2018ല്‍ എകദേശം നൂറോളം കുടുംബങ്ങള്‍ ഇവിടെ നിന്നും കുടിയിറങ്ങിയിരുന്നു .എന്നാല്‍ 16 കുടുംബക്കാര്‍ താമസിച്ചിരുന്ന സ്ഥലത്തിന് പട്ടയമില്ലാതിരുന്നതിനാല്‍ കമ്പിനിയും എറണാകുളം ജില്ലാഭരണ കുടവും എടുത്ത തിരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനരധിവാസ പാക്കേജിനുളള തുക കമ്പിനി സര്‍ക്കാരില്‍ കെട്ടിവച്ചിരുന്നു.ഇടിഞ്ഞ് വിഴാറായ ഒറ്റമുറി വിടുകളിലാണ് ഇവരുടെ താമസം. താമസിക്കുന്ന സ്ഥലത്തിന് മറ്റ് രേഖകള്‍ ഒന്നും ഇല്ലാത്തത് കാരണം സര്‍ക്കാരില്‍ നിന്നുള്ള ആനുകുല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി.

മഴ പെയിതാല്‍ വിടുകളില്‍ വെള്ളം കയറും. വേനല്‍ കടുത്താല്‍ കുടിവെള്ള ക്ഷാമവും. വിദ്യാര്‍ഥികള്‍ക്ക് കമ്പനിയുടെ പ്രവര്‍ത്തനശബ്ദം കാരണം ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് പരാതിയും ശക്തമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് നീര്‍മ്മേല്‍ കേളനിയിലെ വിടുകള്‍ സന്ദര്‍ശിച്ച കുന്നത്തുനാട് എം.എല്‍.എ ശ്രിനിജന്‍ ഉറപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *