ന്യൂനപക്ഷ സ്കോളര്‍‍ഷിപ്: തീരുമാനം മാറ്റില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍‍ഷിപ് ജനസംഖ്യാനുപാതികമായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും മു‍സ്‌ലിം വിഭാഗത്തിന് ഒരു കുറവും വരില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. ഇപ്പോള്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നവ‍ര്‍ക്കെല്ലാം കിട്ടും. ഈ വിഷയത്തില്‍ ആദ്യഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പിന്തുണച്ചത് വസ്തുത മന‍സ്സിലാക്കിയാണ്. എന്നാല്‍ സതീശന്‍ പിന്നീട് നിലപാട് മാറ്റിയത് മു‍സ്‌ലിം ലീഗിന്റെ സമ്മര്‍ദം മൂലമാണ്. അത്തരം സമ്മര്‍ദങ്ങള്‍ ശരിയല്ല. സമൂഹത്തില്‍ അനാവശ്യമായി തീ കോരിയിടുന്ന രീതി ആരും കൈക്കൊള്ള‍രുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *