ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ്

കോട്ടയം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം ലീഗിന്റെ അഭിപ്രായം പരിഗണിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

നേരത്തെ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചര്‍ച്ച ഇ ടി മുഹമ്മദ് ബഷീര്‍ അറിഞ്ഞിട്ടുണ്ടാകില്ല. മുസ്ലിം വിഭാഗത്തിന് എക്‌സ്‌ക്ലൂസീവായ ഒരു പദ്ധതി നഷ്ടമായെന്നത് സത്യമാണ്. മറ്റ് സമുദായങ്ങള്‍ക്ക് പ്രത്യേക പദ്ധതി എന്നതായിരുന്നു യുഡിഎഫ് മുന്നോട്ടുവച്ച നിര്‍ദേശമെന്നും വി.ഡി.സതീശന്‍ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *