നഗരസഭാ ഉള്ളൂര്‍ സോണല്‍ ഓഫിസ് കോണ്‍ഗ്രസ് ഉപരോധിച്ചു

തിരുവനന്തപുരം: നഗരസഭയില്‍  എസ്.സി. ഫണ്ടില്‍ നിന്നും ജീവനക്കാരും പ്രെമോട്ടര്‍മാരും ചേര്‍ന്ന് ഒരു കോടിയോളം രൂപ തട്ടിയെയെടുത്തതായി ആരോപിച്ച് കോണ്‍ഗ്രസ് ഉള്ളുര്‍ ബ്ലോക്ക് കമ്മറ്റി കോര്‍പ്പറേഷന്‍ ഉള്ളൂര്‍ സോണല്‍ ഓഫീസ് ഉപരോധിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെതുള്‍ പ്പെടെയുള്ള എസ്.സി ഫണ്ടില്‍ തിരിമറി നടത്തിത്തിയതില്‍ പ്രതികളായ സി.പി.എം നേതാക്കള്‍ക്കെതിരായി സി.ബി.ഐ  അന്വേഷണം ആവശ്യപ്പെടാണ് സമരം സംഘടിപ്പിച്ചത്.

ഉപരോധസമരം കെ.പി.സി.സി വര്‍ക്കിംങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം
ചെയ്തു. പ്രതികള്‍ സി.പി.എം നേതാക്കളായതിനാല്‍ അന്വേഷണം നിക്ഷപക്ഷമായി നടക്കില്ല എന്നു മനസ്സിലാക്കുന്നതുകൊണ്ടാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. എല്ലാ നഗരസഭകളെയും അന്വേഷണ പരിധിയില്‍ കൊണ്ട് വരണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്റ് ഉള്ളുര്‍ മുരളി അധ്യക്ഷത വഹിച്ച യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ കെ.പി.സി.സി സെക്രട്ടറി കെ.എസ്.ഗോപകുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ ചെമ്പഴന്തി അനില്‍ ജോണ്‍സന്‍ ജോസഫ്, മുണ്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാര്‍, ഡി.സി.സി. സെക്രട്ടറി ചെറുവയ്ക്കല്‍ പത്മകുമാര്‍, പോങ്ങുംമൂട് രാജു, നജീവ്, എസ്.ആര്‍.ഹരി, സോളമന്‍, ഷിബു, ശാലോം, പ്രേംജിത്ത്, സുനില്‍ ബാബു ജോസ,് റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *