എ.സമ്പത്ത് മന്ത്രി കെ.രാധാകൃഷ്ണന്റെ പി.എസ്

തിരുവനന്തപുരം: ദേവസ്വം, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ െ്രെപവറ്റ് സെക്രട്ടറിയായി സി.പി.ഐ.എം. നേതാവ് എ. സമ്പത്തിനെ നിയമിച്ചു. സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റിന്റെതാണ് തീരുമാനം.

മുന്‍ ലോക്‌സഭാംഗമായിരുന്നു എ. സമ്പത്ത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സ്മ്പത്തിനെ ന്യൂഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ ന്യൂഡല്‍ഹി കേരള ഹൗസില്‍ നിയമിച്ചിരുന്നു. അത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു. പ്രളയത്തെതുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ നിയമിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷം അന്ന് ഉയര്‍ത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *