തിരഞ്ഞെടുപ്പ് കോഴ: തിരുവനന്തപുരത്തെ ഹോട്ടലില്‍ തെളിവെടുപ്പ്
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും സി കെ ജാനുവിവിനുമെതിരായ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ തിരുവനന്തപുരത്ത് തെളിവെടുപ്പ്. സി കെ ജാനുവിന്റെ പാര്‍ട്ടിയായ ജെ ആര് പിയുടെ നേതാവ് പ്രകാശന് മൊറാഴയെ തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൊറൈസണിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.
ജാനുവിന് ആദ്യ ഗഡുവായ പണം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചാണെന്നായിരുന്നു ജെ ആര് പി മുന്‍ നേതാവായിരുന്ന പ്രസീദയുടെ വെളിപ്പെടുത്തല്‍. ഇതേതുടര്‍ന്നാണ് പ്രകാശന് മൊറാഴയെ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തുന്നത്.