സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ ഇപ്പോള്‍ താമസിക്കുന്ന കാരയ്ക്കാമല മഠത്തില്‍ നിന്നൊഴിയണമെന്ന് ഹൈക്കോടതി. ഒഴിപ്പിക്കലിനെതിരെ പൊലീസ് സംരക്ഷണം തേടി ലൂസി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതിയില്‍ ലൂസി തന്നെയാണ് കേസ് വാദിച്ചത്.

തെരുവിലേക്ക് വലിച്ചെറിയരുതെന്ന് സിസ്റ്റര്‍ ലൂസി കോടതിയോട് അഭ്യര്‍ഥിച്ചു. പൊലീസ് സംരക്ഷണം നല്‍കാമെന്നും സിവില്‍ കോടതിയെ സമീപിക്കണമെന്നും കോടതി ലൂസിയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *