ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ല: ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ലന്ന് ഹൈക്കോടതി. ലോക്ക്ഡൗണ്‍ കാലത്തെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണന്നും കോടതി നിരീക്ഷിച്ചു.

ഭക്ഷ്യപ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള ആക്ഷേപത്തില്‍ കഴമ്ബില്ലെന്ന് കണ്ടെത്തിയ കോടതി ലോക്ക്ഡൗണ്‍ കഴിയും വരെ സൗജന്യ ഭക്യക്കിറ്റ് വിതരണം ചെയ്യണമെന്ന ഹര്‍ജി തീര്‍പ്പാക്കി.

ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

അമിനി ദ്വീപ് സ്വദേശി കെ.കെ.നസീഹ് ആണ് കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ദ്വീപില്‍ പട്ടിണി ഇല്ലന്നും റേഷന്‍ കടകള്‍ വഴി സൗജന്യമായി സാധനങ്ങളും കുട്ടികള്‍ക്ക് ഭക്ഷ്യക്കിറ്റും വിതരണം ചെയ്യുന്നുണ്ടെന്നും ഭരണകൂടം അറിയിച്ചു.
ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതായും ഭരണകൂടം കോടതിയില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *