കൊടകര കുഴല്‍പ്പണക്കേസ്: കെ സുരേന്ദ്രനെ ചോദ്യം ചെയ്തു

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഒന്നരമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്.

വിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം സുരേന്ദ്രന്റെ ആദ്യപ്രതികരണം. ഉത്തരവാദിത്വപ്പെട്ട പൊതുപ്രവര്‍ത്തകന്‍ എന്ന നിലയ്ക്കാണ് ഹാജരായതെന്നും കേസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

കുറേ കാര്യങ്ങള്‍ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോള്‍ ലിസ്റ്റല്‍ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുമാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. അന്വേഷണത്തെക്കുറിച്ച്‌ പൊലീസിന് തന്നെ വ്യക്തതയില്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസില്‍ ഒരു തരത്തിലും പാര്‍ട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാന്മാര്‍ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ബിജെപി അധ്യക്ഷന്‍ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച്‌ വരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed