റോഡ് “കോണ്‍ക്രീറ്റുകൊണ്ട്‌ അറ്റകുറ്റപ്പണി” ചെയ്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: തകര്‍ന്ന റോഡ് ക്രോണ്‍ക്രീറ്റ് ഉപയോഗിച്ച് അറ്റകുറ്റപ്പണി ചെയ്ത് കോണ്‍ഗ്രസ് ഉള്ളൂര്‍ ബ്ലോക്ക് മണ്ഡലം കമ്മിറ്റി.

ട്രെയിനേജ് നിര്‍മ്മാണത്തിന് വേണ്ടി പൊളിച്ച ഉള്ളൂര്‍ ആക്കുളം റോടും ബൈറോഡുകളായ മഞ്ചാടി റോഡ് ശ്രീനാരാണനഗര്‍ ശ്രീചിത്തിര നഗര്‍ തുടങ്ങി നിരവധി റോഡുകളാണ് തകര്‍ന്നത്. കഴിഞ്ഞ രണ്ടരക്കൊല്ലമായി പ്രദേശവാസികളും വ്യാപാരികളും ഇതിന്റെ ദുരിതം അനുഭവിക്കുകയാണെന്നും ഇരുചക്രവാഹനങ്ങള്‍ അപടത്തില്‍ പെടുന്നത് നിത്യസംഭവമാണന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.

മാത്രമല്ല, പുലയനാര്‍കേട്ട ക്ഷയരോഗാശുപത്രി, ഡയബറ്റിക്ക് സെന്റര്‍, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്, എയര്‍ ഫോഴ്‌സ് ആക്കുളം യൂണിറ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

പ്രസിഡന്റ് ഉള്ളുര്‍ മുരളി അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജനറഅ സെക്രട്ടറി തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടി പി.എസ് പ്രശാന്ത്, കോണ്‍ഗ്രസ് നേതാക്കളായ ചെമ്പഴന്തി അനില്‍, ശ്രീകുമാര്‍ അക്കുളം വാര്‍ഡ് കാണ്‍സിലര്‍ സുരേഷ്‌കുമാര്‍, ഷൈജു, സോളമന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *