ശബരിമല വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് കോടതിയിലേക്ക്‌..

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് കേരളാ പൊലീസ് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു.
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. പൊലീസിന് കൃത്യമായ നിയന്ത്രണച്ചട്ടങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്നില്ലെന്നാകും സുപ്രീംകോടതിയില്‍ സമര്‍പ്പിയ്ക്കുന്ന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക. ഹൈക്കോടതിയില്‍ നിന്നടക്കമുണ്ടാകുന്ന പരാമര്‍ശങ്ങള്‍ അനുസരിച്ച് ചട്ടങ്ങള്‍ മാറ്റേണ്ടി വരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടും.


ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയ പ്രക്ഷോഭകാരികളെ മാത്രമാണ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുള്ളത്. അതിനു പോലും വിമര്‍ശനം നേരിടേണ്ടി വന്നെന്നും പൊലീസ് ചൂണ്ടിക്കാട്ടും.

ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് ഉന്നത പൊലീസുദ്യോഗസ്ഥര്‍ ദില്ലിയിലെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *