വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം ജോക്കോവിച്ചിന്

ലണ്ടന്‍: വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാന്‍ഡ്സ്ലാം നേട്ടവുമാണിത്. വിമ്ബിള്‍ഡനിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന ഫൈനലില്‍ ഇറ്റാലിയന്‍ താരം മാറ്റിയോ ബെറെറ്റിനിയെയാണ് ജോക്കോവിച്ച്‌ തോല്‍പ്പിച്ചത്. (സ്കോര്‍ 6-7, 6-4, 6-4, 66-3).

ആദ്യ സെറ്റില്‍ മാത്രാണ് ജോക്കോവിച്ച്‌ വെല്ലുവിളി നേരിട്ടത്. ജോക്കോ തുടക്കത്തില്‍ ഇറ്റാലിയന്‍ താരത്തിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചടിച്ച ബെറെറ്റിന് മത്സരം ടൈ ബ്രേക്കിലേക്ക് നീട്ടി. പിന്നാലെ 7-6ന് സെറ്റും സ്വന്തമാക്കി. എന്നത്തേയും പോലെ അടുത്ത മൂന്ന് സെറ്റുകളില്‍ ടൂര്‍ണമെന്റിലെ ഏഴാം സീഡിനെ ജോക്കോവിച്ച്‌ നിലത്ത് നിര്‍ത്തിയില്ല. 6-4, 6-4, 6-3 എന്ന സ്‌കോറിന് ഏകപക്ഷീയമായി ജോക്കോവിച്ച്‌ ജയിക്കുകയായിരുന്നു.

ഈ കിരീട വിജയത്തോടെ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടത്തിനൊപ്പമെത്താനും ജോക്കോയ്ക്കായി. നേരത്തെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോ കിരീടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *