തന്റെ രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത്

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനം അടഞ്ഞ അദ്ധ്യായമാണെന്ന് സിനിമാതാരം രജനീകാന്ത്. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതിനൊപ്പം ആരാധകരുടെ സംഘടനയായ മക്കള്‍ മന്‍ട്രത്തെ പിരിച്ചുവിടുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിലാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. തുടര്‍ന്ന് ഇപ്പോഴാണ് രാഷ്ട്രീയ പ്രവേശനം പൂര്‍ണമായും അടഞ്ഞ അദ്ധ്യായമാണെന്ന് അദ്ദേഹം അറിയിച്ചത്.

“മക്കള്‍ മന്‍ട്രം പിരിച്ചുവിടുമെങ്കിലും ഫാന്‍ ക്ളബ് അസോസിയേഷന്റെ പ്രവര്‍ത്തനം തുടരും. മന്‍ട്രത്തിന്റെ ഭാരവാഹികള്‍ രജനീകാന്ത് ഫാന്‍ ക്ലബ് അസോസിയേഷന്റെ ഭാഗമായി തുടരും, അവര്‍ പൊതുസേവനത്തില്‍ ഏര്‍പ്പെടും,അദ്ദേഹം പറഞ്ഞു. മന്‍ട്രം പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്തശേഷമാണ് അദ്ദേഹം സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed