സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ചികിത്സ തേടിയവരും ഒരാള്‍ ആശുപത്രി ജീവനക്കാരിയുമാണ്. ഇതോടെ സംസ്ഥാനത്ത് സിക സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

ആശുപത്രിയില്‍ ചികിത്സ തേടിയ രണ്ടു പേരുടെയും ഒരു ആശുപത്രി ജീവനക്കാരിയുടെയും ഫലമാണ് പോസിറ്റീവായത്. 46 വയസുള്ള പുരുഷനും ഒരു വയസ് 10 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് സിക്ക സ്ഥിരീകരിച്ചത്. നേരത്തെ 15 പേര്‍ക്ക് ഇവിടെ സിക്ക സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.

Leave a Reply

Your email address will not be published. Required fields are marked *