കോവിഡ്‌ രണ്ടാംതരംഗം രാജ്യത്ത്  അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി:കോവിഡ്‌ രണ്ടാംതരംഗം രാജ്യത്ത്  അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കഴിഞ്ഞവാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 50 ശതമാനമെന്നും 80 ശതമാനം കേസുകളും 90 ജില്ലകളില്‍ ആണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 8 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.രോഗമുക്തി നിരക്ക് 97.2 ശതമാന ഉയര്‍ന്നെന്നും ആരോഗ്യമന്ത്രാലമായിയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു

37 കോടി ഡോസ് വാക്‌സിന്‍ വിതരണം വിജയകരമായി പൂര്‍ത്തികരിച്ചു. ഏപ്രില്‍ മാസത്തില്‍ 8.99 കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. മേയില്‍ 6.10 കോടി പേര്‍ക്കും, ജൂണ്‍ മാസത്തില്‍ 11.97 കോടി പേര്‍ക്കും വാക്‌സിന്‍ നല്‍കിയെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

യു.കെയിലും റഷ്യയിലും ബംഗ്ലാദേശിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *