സ്​ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി

കൊച്ചി: സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം കര്‍ശനമായി നടപ്പാക്കാത്തതിനെതിരെ ഹൈകോടതി.

2004ല്‍ ചട്ടം നിലവില്‍ വന്ന​ശേഷം സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ നടപ്പാക്കുന്നതിലടക്കം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന്​ അറിയിക്കണമെന്ന്​ ചീഫ്​ ജസ്​റ്റിസ്​ എസ്​. മണികുമാര്‍, ജസ്​റ്റിസ്​ ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ നിര്‍ദേശിച്ചു.

റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെ നിയമിക്കണമെന്ന​ നിയമത്തിലെ വ്യവസ്ഥ 2017 മുതല്‍ പാലിക്കാത്തതിന്​ കാരണം ബോധ്യപ്പെടുത്താനും കോടതി നിര്‍ദേശിച്ചു. സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യണമെന്നതടക്കം ആവശ്യപ്പെട്ട് പെരുമ്ബാവൂര്‍ സ്വദേശിനിയും അധ്യാപികയുമായ ഡോ. ഇന്ദിര രാജന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്​. ഹരജി മൂന്നാഴ്​ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക്​ പുറമെ, ആഭ്യന്തര സെ​​ക്രട്ടറി, സാമൂഹിക നീതി സെക്രട്ടറി, വനിത ശിശുക്ഷേമ ഡയറക്​ടര്‍, ചീഫ്​ ഡൗറി ​െപ്രാഹിബിഷന്‍ ഓഫിസര്‍, ചീഫ്​ രജിസ്​ട്രാര്‍ ഓഫ്​ മാര്യേജസ്​ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ്​ ഹരജി നല്‍കിയത്​.

കേന്ദ്ര സ്​ത്രീധന നിരോധന നിയമത്തി​െന്‍റ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ​െകാണ്ടുവന്ന ചട്ടം കര്‍ശനമായി നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. റീജനല്‍ ഡൗറി പ്രൊഹിബിഷന്‍ ഓഫിസര്‍മാരെയും ഉപദേശക സമിതി​െയയും നിയമിക്കണമെന്ന്​ നിയമത്തില്‍ വ്യവസ്ഥയുണ്ടായിട്ടും സ്​ത്രീധന മരണങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിച്ചിട്ടും 2017 മുതല്‍ ഓഫിസര്‍മാര്‍ക്ക്​ ചുമതല ഏല്‍പിക്കുന്നില്ലെന്ന്​ ഹരജിയില്‍ ആരോപിക്കുന്നു. നിയമലംഘകര്‍ക്കെതിരെ നടപടിക്ക്​ ഇവര്‍ക്ക്​ ഉത്തരവാദിത്തമുണ്ട്​.

സര്‍ക്കാര്‍ ജീവനക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കുന്നില്ല. പെണ്‍കുട്ടികള്‍ക്ക്​ വിവാഹ സമ്മാനമായി പണവും വസ്​തുക്കളും മറ്റും നല്‍കാന്‍ അനുവദിക്കുന്ന ഇളവ്​ സ്​ത്രീധന നിരോധനമെന്ന ലക്ഷ്യം നിറവേറ്റുന്നതിന്​ തിരിച്ചടിയാണ്​. ഈ സാഹചര്യത്തില്‍ വിവാഹ രജിസ്​ട്രേഷന്‍ നടത്തണമെങ്കില്‍ പണമായും മറ്റും പെണ്‍കുട്ടിക്ക്​ നല്‍കിയ സമ്മാനം സംബന്ധിച്ച പട്ടിക വിവാഹ സമയത്തെടുത്ത ഫോ​ട്ടോക്കൊപ്പം പ്രാദേശിക രജിസ്​ട്രാര്‍മാര്‍ മുഖേന ശേഖരിച്ച്‌​ സമര്‍പ്പിക്കുന്നത്​ നിര്‍ബന്ധമാക്കി ചീഫ്​ രജിസ്​ട്രാര്‍ ഓഫ്​ മാര്യേജസിന്​ നിര്‍ദേശം നല്‍കണമെന്നാണ്​ ​ഹരജിയിലെ ഒരു ആവശ്യം. വധൂവരന്മാരു​െടയും മാതാപിതാക്കളു​െടയും ഒപ്പും ഇതില്‍ രേഖപ്പെടുത്തിയിരിക്കണം. ഇതിനനുസരിച്ച്‌​ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണം.

സ്​ത്രീധന പീഡന മരണത്തിനിരയായ സ്​ത്രീയുടെ കുടുംബത്തിന്​ പ്രതികളുടെ ആസ്​തിയില്‍നിന്ന്​ തുക ഈടാക്കി ആശ്വാസ ധനമായി നല്‍കാന്‍ ഉത്തരവിടണം. സ്​ത്രീധനത്തിനെതിരായ ബോധവത്​കരണം കുട്ടികള്‍ക്ക്​ ചെറുപ്പം മുതലേ വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെ ഭാഗമായി നല്‍കണം. സെലിബ്രിറ്റികളെ അംബാസഡര്‍മാരാക്കി ചടങ്ങാക്കി മാറ്റാതെ വര്‍ഷത്തില്‍ ഒരു ദിവസം സ്​ത്രീധന വിരുദ്ധ ദിനാചരണം നടത്തണമെന്നും ഹരജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *