തൃത്താല പീഡന കേസില്‍ പ്രധാന പ്രതി പിടിയില്‍

പാലക്കാട് : തൃത്താലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി കാലങ്ങളായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രധാന പ്രതി പിടിയില്‍. മുഹമ്മദ് എന്ന ഉണ്ണിയെയാണ് പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം മൂന്നായി.

ഇവരില്‍ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ മുഹമ്മദിനെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്ബ് മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചതെന്ന് അമ്മയുടെ പരാതിയില്‍ ആരോപിക്കുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് 2019 മുതല്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്. പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളുമുണ്ടെന്ന് പറഞ്ഞാണ് നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്.

ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസികനില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടി. പെണ്‍കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ ചാലിശ്ശേരി പോലീസ് പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *