ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഎം താക്കീത്

തിരുവനന്തപുരം: ഇടതുമുന്നണിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്ന് ഐഎന്‍എല്‍ നേതാക്കള്‍ക്ക് സിപിഎം താക്കീത് നൽകി.

വിവാദങ്ങളിൽ നേതാക്കള്‍ പരസ്യ പ്രതികരണം നടത്തരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനും ഐഎന്‍എല്‍ നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സിപിഎമ്മിന്റെ മുന്നറിയിപ്പ്.

പാര്‍ട്ടിക്ക് ലഭിച്ച പി.എസ്.സി അംഗത്വം ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെന്ന ആരോപണം പുകയുന്നതിനിടെയാണ് സിപിഎം മുന്നറിയുപ്പ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *