യുവതീപ്രവേശ വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സിപിഎം

ശബരിമല: യുവതീപ്രവേശ വിഷയത്തില്‍ ഭക്തരുടെ വികാരം മാനിക്കണമെന്ന് ദേവസ്വം ബോര്‍ഡിനോട് സിപിഎം ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ യുവതികള്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണു നിര്‍ദേശം. ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായും കോടിയേരിയുമായും ചര്‍ച്ച നടത്തി. പ്രതിഷേധക്കാര്‍ക്ക് സഹായകമാകുന്ന നിലപാടു സ്വീകരിക്കേണ്ടെന്നു സിപിഎം. അതേസമയം, സാവകാശഹര്‍ജിയിലെ തീരുമാനം വരെ കാക്കണമെന്നു ബോര്‍ഡ് നിലപാടെടുത്തേക്കും

Leave a Reply

Your email address will not be published. Required fields are marked *