കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും.

പ്രതിദിന കോവിഡ്‌ പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഇന്ന് മുതല്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ്‌ കാരണം മരിച്ചവരുടെ പേരും വയസും സ്ഥലവും ജില്ലയുടെ അടിസ്ഥാനത്തില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ആദ്യം പേര് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ ഡിസംബറില്‍ ഇത് നിര്‍ത്തലാക്കുകയായിരുന്നു. മരണ പട്ടിക വിവാദം സൃഷ്ടിച്ചതോടെയാണ് പേര് നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *