ഐഷ സുൽത്താനക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് പിന്‍വലിയ്ക്കാനാവില്ലെന്ന് ഹൈക്കോടതി.

കേസ് പ്രാരംഭഘട്ടത്തിലാണ് അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കേണ്ടി വരും. ഇടക്കാല സ്റ്റേ എന്ന ഐഷയുടെ ആവശ്യവും നിരസിച്ച കോടതി രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ പുരോഗതി അറിയിക്കാന്‍  ലക്ഷദ്വീപ് ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.

കേസ് റദ്ദാക്കണമെന്ന ഐഷയുടെ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. നേരത്തെ കേസില്‍ ഐഷയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *