സ്പുട്‌നിക് ലൈറ്റ് വാക്‌സിന്‍ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതിയില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്പുട്നിക് ലൈറ്റ് കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് അനുമതി ഇല്ല. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനാണ് അനുമതി നിഷേധിച്ചത്. ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ച വിവരം അറിയിച്ചത്.

ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ് ഇതിനായി അനുമതി ആവശ്യപ്പെട്ടത്. അതേസമയം 12 വയസിനും മുകളിലുള്ളവരില്‍ അടിയന്തര വാക്സിന്‍ ഉപയോഗത്തിനായി സൈഡസ് കഡില ഡിസിജിഐയ്ക്ക് അപേക്ഷ നല്‍കി. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് അപേക്ഷ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *