അന്തര്‍ സംസ്ഥാന തലത്തില്‍ വാക്‌സിന് എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല:കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍് സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ പരിഹണരിക്കണമെന്നും മഹാമാരിക്കിടെ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് നിര്‍ത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍.

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ വാക്‌സിന്‍ വിതരണം സംബന്ധിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്കാണ് വിമര്‍ശനം. കേന്ദ്രീകൃതമായ സംവിധാനത്തിലൂടെയാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്.

വാക്‌സിന്‍ വിതരണവുമായി സംബന്ധിച്ച്‌ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അപാകതയുണ്ടെങ്കില്‍ അത് വിശദമായ പദ്ധതിയിലൂടെ സംസ്ഥാനം പരിഹരിക്കണം. വാക്‌സിന്‍ വിതരണത്തിലെ വേഗത കൂടിയത് കേന്ദ്രം 75 ശതമാനം വാക്‌സിന്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ ശേഷമാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. അന്തര്‍ സംസ്ഥാന തലത്തില്‍ വാക്‌സിന് എത്തിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *