നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. രണ്ടിടങ്ങളില്‍ നന്നായി 121 കിലോ കഞ്ചാവാണ് പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും എത്തിച്ച 110 കിലോ കഞ്ചാവാണ് ചാക്ക പാലത്തിനു സമീപത്ത് വച്ച്‌ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നിര്‍ദ്ദേശപ്രകാരം പേട്ട പൊലീസും നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് എത്തിച്ച കോയമ്ബത്തൂര്‍ സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

അഞ്ചു ചാക്കുകളിലായി നിറച്ചു കൊണ്ടു വന്നിരുന്ന കഞ്ചാവ് പ്രാദേശികസംഘങ്ങള്‍ക്ക് കൈമാറാന്‍ കാത്തുനിന്നിരുന്ന വേളയിലാണ് മുഹമ്മദ് പൊലീസിന്റെ പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *