പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം നടത്തിയാല്‍ കര്‍ശന നടപടി: എ വിജയരാഘവന്‍

ആലപ്പുഴ: പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും കര്‍ശന നടപടിയുണ്ടാകുമെന്ന് സി പി എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ ഒരു ശൈലിയും സി പി എം പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റുപറ്റിയവരെ ഡി വൈ എഫ് ഐയില്‍ നിന്ന് മറ്റിയിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.രാമനാട്ടുകര സ്വര്‍ണക്കടത്ത് ക്വട്ടേഷനില്‍ സി പി എം അംഗങ്ങള്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സി പി എമ്മുമായി ബന്ധമുള്ളവരല്ല പ്രതികളായവരെന്നും,അവരുടെ ഡി വൈ എഫ് ഐ ബന്ധം അറിഞ്ഞപ്പോള്‍ തന്നെ മാറ്റി നിര്‍ത്താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം സൈബറിടങ്ങളിലും ബാധകമാണെന്നും, സൈബര്‍ ഇടങ്ങളില്‍ എങ്ങനെ ഇടപെടണം എന്നതിന് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *