സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് ലക്ഷ്യം: രാജ്‌നാഥ് സിങ്

കൊച്ചി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കൊച്ചി കപ്പല്‍ നിര്‍മ്മാണശാല സന്ദര്‍ശിച്ചു. തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനിക്കപ്പലിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തിയ ഐഎന്‍എസ് വിക്രാന്ത് വിമാന വാഹിനി കപ്പലിന്റെ പ്രവര്‍ത്തന പുരോഗതിയും പ്രതിരോധ മന്ത്രി വിലയിരുത്തി. ഇന്നലെയാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും, സമുദ്ര പ്രതിരോധ രംഗത്ത് ആഗോള ശക്തിയായി മാറുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പ്രതിരോധ സേനയെ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തദേശീയമായി കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ നിര്‍മ്മിക്കുന്ന ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് മുതല്‍ കൂട്ടാകുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *