കോവിഡ് 3-ാം തരംഗത്തെ നേരിടാന്‍ 20,000 കോടിയുടെ സാമ്ബത്തിക

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ 20,000 കോടിയിലധികം രൂപയുടെ സാമ്ബത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍.

ആരോഗ്യ-ധനകാര്യ മന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. കോവിഡ് മൂന്നാം തരംഗ സാധ്യതയുടെ പശ്ചാത്തലത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുക , ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം തരംഗത്തെ കുറിച്ച്‌ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.

രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് മാരകമായത്. മൂന്നാം തരംഗത്തില്‍ ഡെല്‍റ്റ പ്ലസ് വകഭേദം മാരകമാകാനാണ് സാധ്യതയെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് അതി മാരകവും അതിതീവ്ര വ്യാപന ശേഷിയുള്ളതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *