എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ച തിയതിയില്‍ തന്നെ: മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാഫലത്തിന് വേണ്ടി വിദ്യാര്‍ഥികള്‍ കാത്തിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച തിയതിയില്‍ തന്നെ ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എസ് എസ് എല്‍ സി മൂല്യനിര്‍ണയം വ്യാഴാഴ്ച അവസാനിച്ചേക്കും

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി കേരള എന്‍ ജി ഒ യൂനിയന്‍ ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മൂന്നു കോടി രൂപ മൂല്യം വരുന്ന 2,500 ടാബുകള്‍ ആണ് എന്‍ ജി ഒ യൂനിയന്‍ വിതരണം ചെയ്യുക. പഠനോപകരണങ്ങള്‍ ഇല്ലാത്ത കഷ്ടപെടുന്ന വിദ്യാര്‍ഥികളെ കണ്ടുപിടിച്ച്‌ അവര്‍ക്ക് ഉപകരണങ്ങള്‍ എത്തിക്കാന്‍ വേണ്ടി ഉടനടി തയ്യാറാകുമെന്ന് മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് പ്രതിസന്ധിയില്‍ ആണെങ്കിലും വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *