PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്സ്റ്റോറിലും

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള PWD4U ആപ്പ് ഇനി ആപ്പിള്‍ ആപ്സ്റ്റോറിലും ലഭ്യമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിന്‍്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് PWD4U ആപ്പ്.

നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി.ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞുവെന്നും നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കിയെന്നും മന്ത്രി പറഞ്ഞു. ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്‍്റെ പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *