കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. നാല് യാത്രക്കാരില്‍ നിന്നാണ്  സ്വര്‍ണം പിടികൂടിയത്. നാല് പേരും ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരായിരുന്നു.

കണ്ണൂര്‍ സ്വദേശി വിസി അഫ്‌താബ്, കോഴിക്കോട് പരക്കടാവ് സ്വദേശി അജ്‌മല്‍ കെ, കണ്ണൂര്‍ കൂത്തുപറമ്ബ് സ്വദേശി നിസാമുദ്ദീന്‍, കോഴിക്കോട് മുക്കം സ്വദേശി മുജീബ് റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്.

4.8 കിലോഗ്രാം സ്വര്‍ണവും 2.95 കിലോഗ്രാം സ്വര്‍ണ മിശ്രിതവുമാണ് ഇവരുടെ കൈയില്‍ നിന്നും പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത് കോഴിക്കോട് ഡിആര്‍ഐ ഉദ്യോഗസ്ഥരും എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ ആണ്. 2.95 കോടി രൂപയുടെ സ്വര്‍ണം ആണ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *