‘വാക്സിന്‍ ഏകോപനത്തിന് കമ്മിറ്റി വേണം’; പ്രതിപക്ഷനേതാവ് ആരോഗ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിന്‍ വിതരണം ഏകോപിപ്പിക്കാന്‍ കമ്മിറ്റി വേണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോഗ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ കാര്യങ്ങള്‍ പഠിച്ച്‌ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്മറ്റിക്ക് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാനാവും. വാക്സിന്‍ സംഭരണ- വിതരണ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം. 80 ശതമാനം സ്പോട്ട് രജിസ്ട്രഷനും ബാക്കി ഓണ്‍ലൈന്‍ രജിസ്ട്രഷനും ആക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കണം.

സര്‍ക്കാര്‍ തന്നെ വാക്സിന്‍ സംഭരിച്ച്‌ ഇടത്തരം സര്‍ക്കാര്‍ -സ്വകാര്യ സ്ഥാപനങ്ങളിലെത്തിച്ച്‌ വിതരണ സംവിധാനം വികേന്ദ്രീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *