പ്രതിയെ പിടിക്കാനെത്തിയ മണിമല എസ് ഐക്ക് വെട്ടേറ്റു

കോട്ടയം: മണിമലയില്‍ പ്രതിയെ പിടിക്കാനെത്തിയ എസ് ഐക്ക് വെട്ടേറ്റു. എസ് ഐ.വിദ്യാധരനാണ് മുഖത്തിന്റെ വലതുഭാഗത്ത് വെട്ടേറ്റത്. പഴയ ഒരു കുത്തുകേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെട്ടേറ്റത്.

തകടിപ്പുറത്ത് അജിന്‍ എന്ന പ്രതിയെക്കുറിച്ച്‌ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്ബോള്‍ പ്രതിയുടെ അച്ഛന്‍ പ്രസാദ് പിന്നില്‍ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു.

പ്രസാദ് എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശി. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേല്‍ക്കുകയായിരുന്നു.  അജിനെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്തുകേസിന് പിന്നാലെ അജിന്‍ ഒളിവിലായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ ആറരയോടെ പൊലീസ് സ്ഥലത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *