“കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ് ഇപ്പോള്‍ വലയില്‍ വീണത്”- രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ക്യാമ്ബസ് രാഷട്രീയ അനുഭവം സുധാകരന്‍ പങ്കുവച്ചതില്‍ ഇത്ര സീരിയസ് ആയി മുഖ്യമന്ത്രി പ്രതികരിക്കേണ്ട കാര്യമില്ലെന്നായിരുന്നുവെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കെ.സുധാകരനല്ല, മുഖ്യമന്ത്രിയാണ് കെ.സുധാകരന്‍ വിരിച്ച വലയില്‍ വീണത് എന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി പ്രസിഡന്‍റിനെ അപമാനിക്കാന്‍ മാത്രം എന്താണിത്ര പ്രകോപനം എന്ന് മനസ്സിലാകുന്നില്ല. കെ സുധാകരനെ ഒറ്റപ്പെടുത്തി രാഷ്ട്രീയമായി വകവരുത്താനാണ് പിണറായിയുടെ നീക്കം, രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *