സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഒറ്റ ഇരട്ട അക്ക നമ്ബര്‍ അനുസരിച്ച്‌ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കേവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച്‌ വേണം സര്‍വീസ് നടത്താന്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ബസ് സര്‍വീസ് അനുവദിക്കില്ല.

നാളെ(വെള്ളിയാഴ്ച) ഒറ്റയക്ക ബസുകള്‍ സര്‍വീസ് നടത്തണം. തിങ്കള്‍(ജൂണ്‍ 21), ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്ബര്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒറ്റയക്ക ബസുകള്‍ക്ക് സര്‍വീസ് നടത്തും. അതേസമയം എല്ലാ സ്വകാര്യ ബസുകള്‍ക്കും എല്ലാ ദിവസവും സര്‍വീസ് നടത്താവുന്ന സാഹചര്യമല്ല ഇപ്പോള്‍ നിലവിലുള്ളതെന്നും അതിനാലാണ് ഇത്തരത്തില്‍ ക്രമീകരണം നടത്തിയിരിക്കുന്നതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

അതേസമയം തീരുമാനത്തിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ രംഗത്ത് വന്നു. സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നും പഠനങ്ങള്‍ നടത്താതെയാണ് ഈ നിര്‍ദേശമെന്നും അസോസിയേഷന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നത് സാമ്ബത്തിക നഷ്ടമുണ്ടാക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *