ഒടുവില്‍ “ആപ്പ്” ഒഴിവാക്കി; നാളെ മുതല്‍ മദ്യശാലകള്‍ തുറക്കും

തിരുവനന്തപുരം:ലോക് ഡൗണ്‍ ഇളവുകള്‍ക്കു ശേഷം സംസ്ഥാനത്ത് നാളെ മുതല്‍ മദ്യശാലകള്‍ തുറക്കും.ഔട്ട് ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഉപയോഗിച്ചിരുന്ന ബെവ് ക്യൂ ആപ്പ് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.സാമൂഹിക അകലം പാലിച്ച്‌ കച്ചവടം നടത്താന്‍ ഔട്ട്‌ലെറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും.

ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തായിരിക്കും മദ്യ വില്‍പ്പന എന്നാണ് എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബെവ്ക്യൂ ആപ്പിന്റെ പ്രതിനിധികള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു. ആപ്പ് ഉടന്‍ സജ്ജമാക്കുന്നതിന് ചില പ്രായോഗിക തടസങ്ങളുണ്ടെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആപ്പ് ഒഴിവാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *