ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന റിസല്‍റ്റുണ്ടാക്കാന്‍ കഴിയും: കെ.സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയെ തിരികെ കൊണ്ടുവരുമെന്നും ഒത്തുപിടിച്ചാല്‍ ജനം പ്രതീക്ഷിക്കുന്ന റിസല്‍റ്റുണ്ടാക്കാന്‍ കഴിയുമെന്നും  കെ പി സി സി അദ്ധ്യക്ഷനായി സ്ഥാനമേറ്റെടുത്ത കെ സുധാകരന്‍ എം പി.

അഞ്ച് വര്‍ഷം കഠിനപ്രയത്‌നം നടത്തണമെന്നും കോണ്‍ഗ്രസ് രാജ്യത്ത് തകരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം തകരാത്തത് കോണ്‍ഗ്രസിന്‍റെ കരുത്തുകൊണ്ടാണ്. അധികാരത്തിന്‍റെ പിറകെ പോകാതെ പ്രാദേശിക തലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി നേതാക്കള്‍ പ്രവര്‍ത്തിക്കണം. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ആകുമ്ബോഴേക്കും കോണ്‍ഗ്രസിന് തിരികെ വരണം. പിണറായിയാണോ താനാണോ ആര്‍ എസ് എസെന്ന് ജനം തീരുമാനിക്കും. പളളിയേയും അമ്ബലത്തേയും തളളിപ്പറഞ്ഞവര്‍ ഇന്ന് വോട്ട് കിട്ടാന്‍ എന്തും ചെയ്യുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ഒരുപാട് മാറ്റങ്ങള്‍ കോണ്‍ഗ്രസിലുണ്ടാകണം. തന്‍റെ പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസിന്‍റെ ഒരു ചിറക് പോലും അറ്റുപോകില്ല. ഒത്തൊരുമിച്ച്‌ സ്ഥാനമാനങ്ങള്‍ ത്യജിച്ച്‌ നിന്നാല്‍ ദീര്‍ഘകാലമെടുക്കാതെ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *