കെ സുധാകരന്‍ കെ പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റു

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ എം പി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്. സേവാദള്‍ പ്രവര്‍ത്തകര്‍ സുധാകരനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു.

സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു. താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്ഥാനമേറ്റെടുക്കല്‍ ചടങ്ങ്.

 

Leave a Reply

Your email address will not be published. Required fields are marked *