സംസ്ഥാനത്ത് രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്‌ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്‌ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി തരംതിരിച്ചാകും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.

കേസുകളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായി. കഴിഞ്ഞ ആഴ്ചയില്‍ പത്തു ശതമാനം കുറവ് ടിപിആറില്‍ ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലൊഴികെ ബാക്കിയെല്ലാ ജില്ലകളിലും ടിപിആര്‍ 15 ശതമാനത്തില്‍ താഴെയെത്തിയെന്നും അദേഹം ചൂണ്ടിക്കാട്ടി. എ

എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച്‌ ടിപിആര്‍ നോക്കിയാല്‍ 14 തദ്ദേശസ്വയംഭരണ പരിധിയില്‍ ടിപിആര്‍ നിരക്ക് 35 ശതമാനത്തിന് മുകളിലാണ്. 37 എണ്ണത്തില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21 നും 28 നും ഇടയിലാണ്. നിലവില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ തുടരും. മുന്നോട്ട് ലോ്കൗണ്‍ സ്ട്രാറ്റര്‍ജിയില്‍ മാറ്റം വരുത്തുമെന്നും അദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *