പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തി

കൊച്ചി: ലക്ഷദ്വീപില്‍ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നതിനിടിയില്‍ അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തി.  പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കൊച്ചി വിമാനത്താവളം ഒഴിവാക്കിയായിരുന്നു ദ്വീപിലേക്കുള്ള യാത്ര.

ഭരണ പരിഷ്കാരങ്ങളുടെ പേരില്‍ അഡ്മിനിസ്ടേറ്റര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളില്‍ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് 7 ദിവസത്തെ സന്ദര്‍ശനത്തിന് പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെ അഗത്തിയിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ മറ്റൊരു ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക് പോയി. പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് അഗത്തിയില്‍ ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *