തിരുവനന്തപുരത്ത് 2 എസ്‌ഐമാര്‍ ഉള്‍പ്പടെ 25 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാര്‍ക്കിടയില്‍ വീണ്ടും കോവിഡ് പടരുന്നു. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ 25പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.

പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഏഴ് പേര്‍ക്കും കണ്‍ന്റോണ്‍മെന്റ് സ്‌റ്റേഷനിലെ 6 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

നിയന്ത്രണം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പൊലീസുകാരെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു. ജനങ്ങളുമായുണ്ടായ സമ്ബര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കിയെന്നാണ് വിലയിരുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *