25 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍

ആര്യനാട് : കാട്ടാക്കട, വീരണകാവ്, കുറക്കോണം ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 25 ലിറ്റര്‍ ചാരായവുമായി രണ്ടുപേര്‍ പിടിയില്‍. ആര്യനാട് എക്സൈസ് ആണ് പരിശോധന നടത്തിയത് .കുറക്കോണം ഷൈനി ഭവനില്‍ ഷൈജുകുമാര്‍(35), കുറക്കോണം ശില്‍പ്പ ഭവനില്‍ ജിഷ(46) എന്നിവരാണ് പിടിയിലായത്. ജിഷയുടെ വീട്ടില്‍നിന്ന്‌ 25 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ കോടയും അധികൃതര്‍ പിടികൂടി

അയല്‍ക്കാര്‍ക്ക് പോലും സംശയത്തിനിട നല്‍കാതെ ഇരുനില വീട്ടിലെ താഴത്തെ നിലയില്‍ വച്ചായിരുന്നു ചാരായ നിര്‍മാണം. ഒരു ലിറ്ററിന് 2000 രൂപ നിരക്കില്‍ ഷൈജുകുമാറാണ് ചാരായ കച്ചവടം നടത്തിയിരുന്നത്. ഇയാളുടെ പേരില്‍ കാട്ടാക്കട പോലീസില്‍ നിരവധി കേസുകളുണ്ട്. എക്സൈസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയും പോലീസ് കണ്ടെടുത്തു.

ലോക്‌ഡൗണ്‍കാലത്ത് മദ്യക്കടകള്‍ അടഞ്ഞുകിടന്ന അവസരം മുതലെടുത്തായിരുന്നു വ്യാജമദ്യനിര്‍മാണം. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി.ആദര്‍ശ്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജി.പോള്‍സണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ശിശുപാലന്‍, അനില്‍കുമാര്‍, തുടങ്ങിയവര്‍ റെയ്‌ഡില്‍ പങ്കെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *