പ്രതിപക്ഷത്തെ അപമാനിക്കുന്ന പരമാര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായി: സ്പീക്കര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തില്‍ പരമാര്‍ശമുള്ള ചോദ്യം അനുവദിച്ചതില്‍ സ്പീക്കറുടെ റൂളിങ്. സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്നും സ്പീക്കര്‍ എംബി രാജേഷ്.

ദുരന്തങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്ന പരാമര്‍ശമുള്ള ചോദ്യം അനുവദിച്ചതിനെതിരെയായിരുന്നു സ്പീക്കറുടെ റൂളിങ്. ഈ ചോദ്യത്തിനെതിരെ കഴിഞ്ഞദിവസം പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.

ആ ചോദ്യം അനുവദിച്ചതില്‍ മനപൂര്‍വ്വമല്ലാത്ത വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കര്‍ ഇത്തരം വീഴ്ച ഉണ്ടാക്കാതെ നിയമസഭാ സെക്രട്ടേറിയറ്റ് നോക്കണമെന്നും റൂളിംഗില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *