ഇന്ധനവില വര്‍ധന: അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്‌ എ.വിജയരാഘവന്‍

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില നിത്യേന കൂട്ടുന്ന കേന്ദ്ര നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന്‌  സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെചുമതലയുള്ള എ.വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

പ്രീമിയം പെട്രോളിന്റെ വില കേരളത്തില്‍ ലിറ്ററിന്‌ നൂറുരൂപ കടന്നിരിക്കുകയാണ്‌. ഈ നില തുടര്‍ന്നാല്‍ സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസങ്ങള്‍ക്കുള്ളില്‍ നൂറുകടക്കും. കഴിഞ്ഞ 37 ദിവസത്തിനുള്ളില്‍ 21 തവണയാണ്‌ ഇന്ധനവിലകൂട്ടിയത്‌. തങ്ങള്‍ എന്തുംചെയ്യുംആരും ചോദ്യം ചെയ്യരുതെന്ന നരേന്ദ്രമോദിസര്‍ക്കാരിന്റെ ധിക്കാരമാണ്‌ഇതിന്‌ പിന്നില്‍.

ജനങ്ങളുടെ നിസഹായവസ്ഥമുതലെടുത്താണ്‌ ഈ കൊള്ളതുടരുന്നത്‌. വില വര്‍ദ്ധനയ്‌ക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ബധിര-കര്‍ണ്ണങ്ങളിലാണ്‌ പതിക്കുന്നത്‌. സാധാരണക്കാരെ ചവിട്ടി മെതിച്ച്‌ കോര്‍പ്പറേറ്റുകള്‍ക്ക്‌ പരവതാനി വിരിയ്‌ക്കാന്‍ ബി.ജെ.പിയ് ക്ക്‌ മാത്രമേകഴിയൂ. ഇത്രയേറെ പ്രതിഷേധം ഉയര്‍ന്നിട്ടും ഇന്ധനവില വര്‍ദ്ധനവിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രിയോ ധനമന്ത്രി നിര്‍മലസീതാരാമനോ തയ്യാറായിട്ടില്ല.

വന്‍കിട കോര്‍പ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെ കൂട്ടുക്കച്ചവടമാണ്‌ഇതിന്‌ കാരണം.
ബി.ജെ.പിയുടെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ ശക്തമായി ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസും തയ്യാറല്ല. ജനങ്ങളെ പൊറുതിമുട്ടിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും ഒരേ മനോഭാവമാണെന്നതിന്‌ ഇത്‌തെളിവാണ്‌. ഇത്‌തുറന്നുകാട്ടാനും വില വര്‍ദ്ധനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താനും ജനങ്ങള്‍ മുന്നോട്ടുവരണമെന്ന്‌ എ.വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *