വാക്‌സിനേഷന്‍ നല്‍കുന്നതില്‍ ഇന്ത്യ മുന്നില്‍: പ്രധാനമന്ത്രി

ഡല്‍ഹി: എല്ലാ വിഭാഗം വാക്സിനേഷനിലും ഇന്ത്യ മുന്നിലാണെന്നും, രാജ്യം നേരിട്ടത് നൂറ്റാണ്ട് കണ്ട മഹാമാരിയെ ആണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു വര്‍ഷത്തിനിടെ രാജ്യത്ത് സ്വന്തമായി രണ്ട് വാക്സിനുകള്‍ ഉണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാക്സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും, കുട്ടികളിലെ വാക്സിനേഷന് പ്രാധാന്യം നല്‍കും അദ്ദേഹം പറഞ്ഞു. രാജ്യം ഒരുക്കിയത് വലിയ ആരോഗ്യ സംവിധാനം ആണെന്നും, വാക്സിന്‍ ലഭ്യമാക്കാന്‍ ‘മിഷന്‍ ഇന്ദ്രധനുസ്’ പദ്ധതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *