കോവിഡിനെതിരെ കരുതലോടെ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത്

എം.എം.പൗലോസ്


പുത്തന്‍കുരിശ് : കോവിഡ് രണ്ടാംതരംഗത്തിലും കുന്നത്തുനാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണ് വടവുകോട് പുത്തന്‍കുരിശ് പഞ്ചയാത്തിലെ കോവിഡ് കെയര്‍ സെന്റര്‍.

പുത്തന്‍കുരിശ് ബിടിസി പബ്ലിക്ക് സാകൂളിന്റെ കെട്ടിടത്തില്‍ പഞ്ചയാത്തിന്റെ നേതൃത്വത്തില്‍ ഏറ്റവും ആദ്യം ആരംഭിച്ച ഡൊമിസലറി കോവിഡ് കെയര്‍ സെന്റര്‍ ഇന്ന് നിയോജകമണ്ഡലത്തിലെ മറ്റ് പഞ്ചയാത്തുകള്‍ക്ക് മാതൃകയാണ്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ഇവിടെ കോവിഡ് പോസിറ്റീവായ ഒരാളെ കൊണ്ടു വരുന്നതിനും ഓക്‌സിജന്‍ ബെഡുകള്‍ ഉള്‍പ്പെടെയുള്ളവ നല്‍കി രോഗികള്‍ക്കുവേണ്ട പരിചരണം നല്‍കുന്നതിനും ഇവിടെ പ്രത്യേക സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡിന്റെ ഒന്നാംവരവിലും വടവുകോട് പുത്തന്‍കുരിശ് മാതൃകാപരമായ സേവനങ്ങള്‍ ആരോഗ്യ മേഖലയില്‍ നല്‍കിയിരുന്നു. പഞ്ചായത്തിന്റെ പരിധിയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കോവിഡ് രോഗബാധയെ ചെറുക്കാനുള്ള നടപടിയും പഞ്ചായത്ത് ഭരണ സമിതി കൊക്കൊണ്ടിട്ടുണ്ട്.

24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാണ്. മഹാമാരി പടര്‍ന്നു പിടിക്കുന്ന പലമേഖലകളിലും രോഗീപരിചരണം സങ്കീര്‍ണ്ണമായിരിക്കെയാണ് ജില്ലയിലെ തന്നെ ഏറ്റവും വലിയ തദ്ദേശഭരണ സ്ഥാപനമായ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള കരുതലുമായി മുന്നോട്ട് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *