കോവിഡ് മൂന്നാംതരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുജനപിന്തുണയോടെ എല്ലാവകുപ്പുകളും കൈകോര്‍ത്ത് നടപ്പാക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന സാഹചര്യത്തില്‍ വകഭേദം വന്ന പുതിയതരം വൈറസുകള്‍ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. വാക്‌സിന്‍ സ്വീകരിച്ചവരിലും കുട്ടികളിലും രോഗകാരണമാവുന്ന വൈറസിന്റെ ജനിതക ശ്രേണീകരണം നടത്തും. ആഴ്ചതോറും ഇത് വിശകലനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *