പ്രധാന്‍മന്ത്രി ആവാസ് യോജന: 3.61 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം 3.61 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനുള്ള 708 പ്രസ്താവനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

സെന്‍ട്രല്‍ സാന്‍ക്ഷനിങ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് വേണ്ടി ചൊവ്വാഴ്ച ഡല്‍ഹിയിലാണ് യോഗം ചേര്‍ന്നത്.

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം നല്‍കുന്ന വിവരം അനുസരിച്ച്‌ യോഗത്തില്‍ 13 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി PMAY-U Awards 2021 – 100 Days Challenge ഉം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും നടത്തുന്ന വീട് നിര്‍മ്മാണത്തില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുത്താണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ സെന്‍ട്രല്‍ സാന്‍ക്ഷനിങ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗമാണ് ചൊവ്വാഴ്ച ചേര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *