ലോക്ക്ഡൗണ്‍ നിയമം ലംഘിച്ച്‌ ഷൂട്ടിംഗ് ; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വര്‍ക്കലയില്‍ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍. നിയമങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിംഗ് നടത്തിയതിനാണ് കേസെടുത്തത്.

വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യമായി ഷൂട്ടിംഗ് നടന്നത്. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. റിസോര്‍ട്ട് അയിരൂര്‍ പൊലീസ് സീല്‍ ചെയ്തു. സീതാകല്യാണം എന്ന സീരിയലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന താരങ്ങളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്.

കോവിഡ് രണ്ടാം തരംഗത്തില്‍ അതിതീവ്രവ്യാപനം ആയതുകൊണ്ട് തന്നെ ഷൂട്ടിങ് ഉള്‍പ്പെടെയുള്ളവ നിര്‍ത്താന്‍ നിര്‍ദേശമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *