സ്വര്‍ണവില 560 രൂപ കുറഞ്ഞ് 36,400 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തുടര്‍ച്ചയായ ദിവസങ്ങളിലെ വര്‍ധനവിനുശേഷം പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി.

ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

ഡോളര്‍ കരുത്തുനേടിയതും ബോണ്ട് ആദായംവര്‍ധിച്ചതും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചു. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *