ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുക സംഘപരിവാര്‍ അജണ്ട: എ വിജയരാഘവന്‍

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ നിഷ്‌കളങ്കതയ്ക്ക് മുകളില്‍ സംഘപരിവാറിന്റെ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ . ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുകയെന്നത് സംഘപരിവാര്‍ അജണ്ടയെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്ര ഇടപെടലിനെതിരെ സമരമുഖത്തുള്ള ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായാണ് സംസ്ഥാനമൊട്ടാകെ എല്‍ഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. തിരുവനന്തപുരം ജില്ലയില്‍  678 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ജനങ്ങള്‍ എന്ത് കഴിക്കണമെന്നതുവരെ ഒരു അഡ്മിനിട്രേറ്റര്‍ തീരുമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ആര്‍എസ്എസ് നയങ്ങളാണ് അഡ്മിനിസട്രേറ്റര്‍ നടപ്പാക്കുന്നതെന്നും കാനം രാജേന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *